Today: 27 Apr 2024 GMT   Tell Your Friend
Advertisements
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
Photo #1 - America - Otta Nottathil - joe_biden_official_democratic_presidential_candidate
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ തന്നെയാകും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെന്ന് ഔപചാരികമായി ഉറപ്പിച്ചു. നാമനിര്‍ദേശം ഉറപ്പാക്കാന്‍ 1,968 ഡെലിഗേറ്റുകള്‍ ആവശ്യമായിരുന്ന ബൈഡന്‍ ജോര്‍ജിയയിലെ പ്രാഥമിക മത്സരത്തില്‍ വിജയിച്ചു. ഇതോടെ 2,015 ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പാകുകയായിരുന്നു.

മിസിസിപ്പി, വാഷിങ്ടണ്‍, വടക്കന്‍ മരിയാന ദ്വീപുകള്‍ എന്നിവിടങ്ങളില്‍ സമാനമായ ഫലങ്ങള്‍ ബൈഡന്റെ ക്യാംപ് പ്രതീക്ഷിക്കുന്നുണ്ട്. നമ്മള്‍ ഒന്നായി നിന്ന് നമ്മുടെ ജനാധിപത്യം സംരക്ഷിക്കണോ അതോ അതിനെ തകര്‍ക്കാന്‍ മറ്റുള്ളവരെ അനുവദിക്കണോ എന്ന് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതിനു പിന്നാലെ ബൈഡന്‍ ചോദിച്ചു.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വരുന്നത് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആയിരിക്കുമെന്നും ഏറെക്കുറെ ഉറപ്പാണ്. നീലച്ചിത്ര നടിക്കു പണം നല്‍കിയതു മറച്ചുവച്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാനിരിക്കുകയാണ് അദ്ദേഹം. ഇതുകൂടാതെ 2020ലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ വേറെയും 91 കുറ്റങ്ങള്‍ ട്രംപിനു മേല്‍ ചുമത്തിക്കഴിഞ്ഞു. രണ്ട് തവണ ഇംപീച്ച്മെന്റ് നേരിട്ട ഏക അമേരിക്കന്‍ പ്രസിഡന്റ് എന്ന കുപ്രസിദ്ധിയും അദ്ദേഹത്തിനു സ്വന്തം.
- dated 12 Mar 2024


Comments:
Keywords: America - Otta Nottathil - joe_biden_official_democratic_presidential_candidate America - Otta Nottathil - joe_biden_official_democratic_presidential_candidate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
indian_student_arrest_US
യുദ്ധവിരുദ്ധ പ്രക്ഷോഭം: ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ അറസ്ററിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
us_malayali_family_accident_death
യുഎസില്‍ നാലംഗ മലയാളി കുടുംബം വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
us_citizenship_indians_2022
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
netzah_yehuda_sanction
ഇസ്രയേല്‍ സൈനിക യൂണിറ്റിന് ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
monalisa_rap_through_AI
തരംഗമായി എഐ മോണാലിസയുടെ റാപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
over_one_million_indian_wait_for_us_green_card
യുഎസ് ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്നത് ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍
തുടര്‍ന്നു വായിക്കുക
biden_Iftar_muslim_leaders
ബൈഡന്റെ ഇഫ്താര്‍ വിരുന്ന് മുസ്ളിം നേതാക്കള്‍ ബഹിഷ്കരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us